Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വീണ്ടും വെടിവെപ്പ്: മൂന്നു മരണം

text_fields
bookmark_border
us shooting
cancel
Listen to this Article

ന്യൂയോർക്: യു.എസിലെ മേരിലാൻഡ് സംസ്ഥാനത്ത് 23 കാരൻ മൂന്നു സഹപ്രവർത്തകരെ വെടിവെച്ചുകൊന്നു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത്നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആക്രമിയെ പൊലീസ് പിടികൂടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ആക്രമണം നടന്നത്. ആക്രമണകാരണമെ​ന്തെന്ന് പൊലീസ് അന്വേഷിക്കുകയാണ്.ആക്രമിയുടെ പേരും പുറത്തുവിട്ടിട്ടില്ല. യു.എസിൽ ഈ വർഷം നടക്കുന്ന 254ാമത്തെ വെടിവെപ്പു സംഭവമാണിത്.

ആക്രമിയും കൊല്ലപ്പെട്ടവരും കൊളംബിയ മെഷീൻ കമ്പനി ജീവനക്കാരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shooting at Maryland in us leaves three dead
Next Story