Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക് സിറ്റി സബ്‌വേ സ്റ്റേഷനിൽ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
ന്യൂയോർക് സിറ്റി സബ്‌വേ സ്റ്റേഷനിൽ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു
cancel

ന്യൂയോർക് സിറ്റി: അമേരിക്കയിൽ ന്യൂയോർക് സിറ്റിയിലെ ബ്രോങ്ക്‌സ് സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു.

അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൗമാരക്കാരുടെ രണ്ടു സംഘങ്ങൾ തമ്മിൽ ട്രെയിനിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. തർക്കത്തിൽ ഉൾപ്പെട്ടവർക്കും ട്രെയിനിന് കാത്തിരുന്നവർക്കുമാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ട്രെയിൻ, സ്റ്റേഷനിൽ എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്. ആറുവട്ടമെങ്കിലും വെടിയുതിർത്തശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shooting at Bronx Subway Station Kills 1 and Injures 5
Next Story