ടേക്ക് ഓഫിനിടെ വിയറ്റ്നാം എയർലൈൻ വിമാനം പാർക്ക് ചെയ്ത മറ്റൊരു വിമാനത്തിലിടിച്ചു -VIDEO
text_fieldsഹനോയ്: വിയറ്റ്നാമിൽ പാർക്ക് ചെയ്ത വിമാനത്തിലിടിച്ച് മറ്റൊരു വിമാനം. ഹനോയിയിലെ നോയ് ബായി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. രണ്ട് വിയറ്റ്നാം എയർലൈൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
ബോയിങ് 787 വിമാനവും എയർബസ് എ321 വിമാനവുമാണ് കൂട്ടിയിടിച്ചത്. ടേക്ക് ഓഫിനായി റൺവേയിലേക്ക് പോവുകയായിരുന്ന ബോയിങ് 787 വിമാനം എ321 വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോയിങ്ങിന്റെ വലതു ചിറക് എയർബസ് എ321ൽ കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ വിഡിയോ സമൂഹമാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽ യാത്രക്കാർക്കോ ജീവനാക്കാർക്കോ പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ വിമാനങ്ങളുടെ പൈലറ്റുമാരെ നാല് പേരെയും വിയറ്റ്നാം സസ്പെൻഡ് ചെയ്തു. എയർബസ് എ321ന്റെ പാർക്കിങ് പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
രണ്ട് വിമാനങ്ങളേയും ഉടൻ തന്നെ സർവീസിൽ നിന്ന് മാറ്റിനിർത്തി. ഇരുവിമാനങ്ങൾക്കും കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളുടേയും സർവീസ് വൈകി. സംഭവത്തിൽ സ്വതന്ത്രാന്വേഷണത്തിനും വിയറ്റ്നാം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

