Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിമിംഗലപുറത്തേറി ചെങ്കടലിലൂടെ ഒരു രാജകീയ സവാരി; വൈറലായി സൗദി പൗരന്‍റെ വിഡിയോ

text_fields
bookmark_border
കുതിരയുടെ കടിഞ്ഞാണിലെന്ന പോലെ മീൻചിറകിൽ പിടിച്ചാണ് കടലിലൂടെയുള്ള സാഹസിക യാത്ര
man on whale
cancel

കുതിരപ്പുറത്തെന്ന പോലെ തിമിംഗലത്തിന്‍റെ പുറത്തേക്ക് ചാടുകയും അതിന്‍റെ ചിറകിൽ പിടിച്ച് അനായാസം കടലിലൂടെ യാത്ര ചെയ്യുകയും ചെയ്യുന്ന സവാരിക്കാരന്‍റെ വിഡിയോ വൈറലാകുന്നു. സൗദി പൗരനായ സാകി അൽ സബഹിയുടെ കടൽയാത്ര കുറച്ച് ഞെട്ടലോടെ മാത്രമേ കണ്ടിരിക്കാൻ കഴിയൂ.

തിമിംഗലങ്ങൾ അലസമായി നീന്തിതുടിക്കുന്ന ചെങ്കടലിൽ കാഴ്ചക്കാരനാണ് സാക്കി. പിന്നീട് പതുക്കെ ബോട്ടിൽ നിന്നും ഒരു തിമിംഗലത്തിന്‍റെ പുറത്തേക്ക് കയറുന്നു. കുതിരയുടെ കടിഞ്ഞാണിലെന്ന പോലെ മീൻചിറകിൽ പിടിച്ചാണ് പിന്നീട് കടലിലൂടെയുള്ള സാഹസിക യാത്ര. ബോട്ടിലുള്ള സുഹൃത്തുക്കളാണ് വിഡിയോ പകർത്തിയത്.

'ശ്രദ്ധിച്ചിരിക്കൂ അത് നിങ്ങളെ വിഴുങ്ങും' എന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകുമ്പോൾ സാഹസിക സവാരിയെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരാളുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story