യുക്രെയ്നിൽ ആണവനിലയം നിൽക്കുന്ന പ്രദേശത്ത് ഷെല്ലാക്രമണം
text_fieldsകിയവ്: യുക്രെയ്നിലെ സപോറിഷ്യ ആണവനിലയം നിലനിൽക്കുന്ന പ്രദേശത്ത് ഷെല്ലാക്രമണം. റോക്കറ്റും പീരങ്കിയും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം.
അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി രണ്ടുദിവസം മുമ്പ് സപോറിഷ്യയിൽ കാര്യങ്ങൾ വഷളാവാൻ സാധ്യതയുണ്ടെന്ന് യു.എന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. സോവിയറ്റ്കാലത്ത് നിർമിച്ച സപോറിഷ്യ ആണവനിലയം ലോകത്തിലെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളിൽ ഒന്നാണ്.
അതിനിടെ റഷ്യൻ ലക്ഷ്യങ്ങൾ പൂർത്തിയാവുന്നതുവരെ യുദ്ധം തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. അതോടൊപ്പം ഉപരോധം ശക്തിപ്പെടുത്താനും റഷ്യ തീരുമാനിച്ചു. കിഴക്കൻ പ്രദേശത്തിനുനേരെയുണ്ടായ ഷെല്ലാക്രമണത്തിൽ സ്കൂൾ കെട്ടിടത്തിന് കേടുപാടുണ്ടായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

