Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മരണത്തെ ഭയമില്ല, രാജ്യത്തെ സേവിക്കണം'; എന്തൊക്കെ സംഭവിച്ചാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ശൈഖ് ഹസീന

text_fields
bookmark_border
മരണത്തെ ഭയമില്ല, രാജ്യത്തെ സേവിക്കണം ; എന്തൊക്കെ സംഭവിച്ചാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ശൈഖ് ഹസീന
cancel
camera_alt

ശൈഖ് ഹസീന


ന്യൂഡൽഹി: എന്ത് തന്നെ വന്നാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ശൈഖ് ഹസീന. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും വധഭീഷണിക്ക് പോലും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രികൂടിയായ ശൈഖ് ഹസീന വ്യക്തമാക്കി.

'തിരിച്ചെത്തിയാൽ നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ച് എനിക്ക് പൂർണ ബോധ്യമുണ്ട്. എന്നിരുന്നാലും ഞാൻ തീരുമാനമെടുത്തു കഴിഞ്ഞു. മരണഭീഷണിക്കുപോലും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കാനാകില്ല. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. ജീവിക്കാനും രാജ്യത്തെ സേവിക്കാനുമാണ് ആഗ്രഹം. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മരണമാണ് വിലയായി നൽകേണ്ടിവരുന്നതെങ്കിൽ അതിനെയും നേരിടാൻ ഞാൻ തയ്യാറാണ്,' അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ധാക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധന തുടരുകയാണെന്ന് ഇന്ത്യ അറിയിച്ചു. എന്നാൽ, ഇന്ത്യ തന്നെ തിരിച്ചയക്കേണ്ടതില്ലെന്നും സ്വമേധയാ മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഹസീന വ്യക്തമാക്കി. 'സ്വമേധയാ മടങ്ങാൻ തീരുമാനിച്ചിരിക്കെ മറ്റൊരു രാജ്യത്തോട് തന്നെ കൈമാറാൻ ആവശ്യപ്പെടേണ്ട കാര്യമെന്താണ്?' എന്നായിരുന്നു അവരുടെ ചോദ്യം.

മടങ്ങിവരാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വഴി പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷിക്കാൻ അഭിഭാഷകർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹസീന വെളിപ്പെടുത്തി. 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് കടന്നതിനു പിന്നാലെ ബംഗ്ലാദേശ് അധികൃതർ അവരുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hasina Ready for December Return
Next Story