ബെയ്ജിങ്: കോവിഡ് കേസുകൾ വർധിക്കുന്നതോടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ അതിജാഗ്രത. വെള്ളിയാഴ്ച ബെയ്ജിങ്ങിൽ 10 സ്കൂൾ വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഒരാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി നൽകിയിരിക്കയാണ്. രാജ്യത്തെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 39 പേരാണ് മരിച്ചത്.