Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷാങ്ഹായ് നഗരത്തിൽ 100...

ഷാങ്ഹായ് നഗരത്തിൽ 100 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില

text_fields
bookmark_border
Shanghai records hottest may day in 100 years
cancel

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ 100 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു തിങ്കളാഴ്ച. ആഗോളതാപനമാണ് ചൂട് ക്രമാധീതമായി വർധിക്കുന്നതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ഷാങ്ഹായ് മെട്രോസ്റേറഷനിലെ ചൂട് 36.7 ഡിഗ്രി സെൽഷ്യസ് ആയത്. 1876, 1903, 2018 വർഷങ്ങളിൽ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ താപനില ഇവിടെ രേഖപ്പെടുത്തിയത്: 35.7 ഡിഗ്രി സെൽഷ്യസ്.

2023 മുതൽ 2027 വരെ ലോകത്ത് ഏറ്റവും കുടുതൽ അനുഭവപ്പെടുമെന്ന് യുനൈറ്റഡ് നാഷൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹരിയഗൃഹ വാതകങ്ങളുടെ ബഹിർഗമനം വർധിക്കുന്നതും എൽ നി​നോ പ്രതിഭാസവുമാണ് ചൂട് വർധിക്കുന്നതിന് കാരണമായി പറഞ്ഞത്.

Show Full Article
TAGS:Shanghai
News Summary - Shanghai records hottest may day in 100 years
Next Story