Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാൻ കോടികളുടെ...

ഇംറാൻ ഖാൻ കോടികളുടെ സമ്മാനങ്ങൾ വിറ്റഴിച്ചതായി ശഹ്ബാസ് ശരീഫ്

text_fields
bookmark_border
imran khan vs shahbaz sharif
cancel
Listen to this Article

ഇസ്‍ലാമാബാദ്: 14 കോടി രൂപയുടെ വിലപിടിച്ച സമ്മാനങ്ങൾ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ദുബൈയിൽ വിറ്റതായി പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന കോടികളാണ് ഇതുവഴി നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഇഫ്താർ വിരുന്നിലായിരുന്നു ശഹ്ബാസിന്റെ അവകാശവാദം. ഡയമണ്ട് നെക്ലേസ്, ബ്രേസ്‍ലറ്റുകൾ, വാച്ചുകൾ തുടങ്ങിയവയാണ് ഇംറാന് സമ്മാനമായി ലഭിച്ചത്.

വിദേശരാജ്യങ്ങളിൽനിന്ന് പൊതുസമ്മാനങ്ങൾ ലഭിച്ചാൽ സർക്കാർ ഖജനാവിലേക്ക് നൽകണമെന്നാണ് നിയമം. അതല്ലെങ്കിൽ സമ്മാനങ്ങളുടെ പകുതി വില നൽകി വ്യക്തികൾക്ക് സ്വന്തമാക്കാം. ഒരിക്കൽ തനിക്ക് വാച്ച് സമ്മാനമായി ലഭിച്ചപ്പോൾ അത് ഖജനാവിലേക്ക് നൽകിയെന്നും ആരിൽനിന്നും ഒന്നും ഒളിക്കാനില്ലെന്നും ശഹ്ബാസ് പറഞ്ഞു. 18 കോടിയുടെ ഡയമണ്ട് നെക്ലേസ് വിറ്റതിന് ഇംറാനെതിരെ എഫ്.ഐ.എ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahbaz sharifPakistanPakistan PM Imran Khan
News Summary - shahbaz sharif against Imran khan
Next Story