കുവൈത്തിൽ നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നുവീണു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. എല്ലാ ക്രൂ അംഗങ്ങളും അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടസ്ഥലങ്ങളിൽനിന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും ആരോഗ്യനില വിലയിരുത്തുന്നതിനും ആവശ്യമായ വൈദ്യസഹായം നൽകുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവരുടെ ആരോഗ്യനില സ്ഥിരമാണ്.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സംയുക്ത സാങ്കേതിക നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും യു.എസ് സേനയുമായി നേരിട്ട് ഏകോപനം നടന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

