ജർമൻ ചർച്ചിൽ വെടിവെപ്പ്; നിരവധിപേർ കൊല്ലപ്പെട്ടു
text_fieldsഹാംബർഗ്: ഹാംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. തോക്കുധാരിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജർമ്മൻ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. വടക്കൻ ഹാംബർഗിലെ പള്ളിയിൽ വെടിയൊച്ചകൾ മുഴങ്ങിയതിന് ശേഷം സംഭവ സ്ഥലത്തുനിന്നും അടിയന്തര ഫോൺകോളുകൾ വന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.
"നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെ അവസ്ഥ മോശമാണ്" -പൊലീസ് ട്വിറ്ററിൽ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇപ്പോൾ വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
താമസക്കാർ വീടിനുള്ളിൽ തന്നെ തുടരുകയും സഞ്ചാരം ഒഴിവാക്കുകയും വേണം. പള്ളിക്ക് ചുറ്റുമുള്ള തെരുവുകളിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെനനും പൊലീസ് പറഞ്ഞു. ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി നിരവധി ജർമ്മൻ മാധ്യമങ്ങൾ അറിയിച്ചു. എന്നാൽ, പൊലീസ് കൃത്യമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

