Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാബൂളിൽ ബസിലുണ്ടായ...

കാബൂളിൽ ബസിലുണ്ടായ സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
കാബൂളിൽ ബസിലുണ്ടായ സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു
cancel



കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചൊവ്വാഴ്ചയുണ്ടായ ബസ് സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഷിയാ സമൂഹത്തിന്റെ ശക്തികേന്ദ്രമായ ദഷ്-ഇ-ബർചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.

യാത്രക്കാരുമായി പോയ ബസിലാണ് സ്ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ ഈ സ്ഥലത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബ്ബിൽ കഴിഞ്ഞമാസം അവസാനം വൻ സ്‌ഫോടനം നടന്നിരുന്നു.

അതിനിടെ, ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പരിസര പ്രദേശങ്ങളിലും സംശയാസ്പദ മേഖലകളിലും വ്യാപക റെയ്ഡ് നടത്തുന്നതായി റി​പ്പോർട്ടുണ്ട്. തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsbombblastAfganistan
News Summary - Seven people were killed in a bus explosion in Kabul
Next Story