Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ കത്തിക്കുത്തിൽ ഒമ്പതു മരണം
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ്ങിൽ അക്രമിയുടെ കത്തിക്കുത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
പൊതുവെ അക്രമസംഭങ്ങൾ കുറവായ ചൈനയിൽ അടുത്തിടെയായി കത്തി, കോടാലി എന്നിവ ഉപയോഗിച്ചുള്ള കൊലപാതക പരമ്പരകൾ പതിവായിരിക്കുകയാണെന്നും നഴ്സറി സ്കൂളുകളെയും പ്രാഥമികവിദ്യാലയങ്ങളെയും പൊതുജനങ്ങളെയുമാണ് അക്രമികൾ ലക്ഷ്യം വെക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Next Story

