Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യക്ക് വീണ്ടും...

റഷ്യക്ക് വീണ്ടും യുക്രെയ്നിന്‍റെ പ്രഹരം; കൊട്ടോവ്സ്കിലും എലക്ട്രോൽസ്റ്റാലിലും നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
റഷ്യക്ക് വീണ്ടും യുക്രെയ്നിന്‍റെ പ്രഹരം; കൊട്ടോവ്സ്കിലും എലക്ട്രോൽസ്റ്റാലിലും നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
cancel

മോസ്കോ: റഷ‍്യയിൽ യുക്രെയ്ന്‍ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 51ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്‌നിനെതിരായ റഷ്യയുടെ സമ്പൂർണ അധിനിവേശ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് കനത്ത പ്രത്യാക്രമണം യുക്രെയ്ന്‍ നടത്തുന്നത്. റഷ്യയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്തി ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണമാണ് യുക്രെയ്ന്‍ നടത്തുന്നത്.

റഷ്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിൽ കമ്പനിയായ വൈൽഡ്ബെറീസിന്റെ രണ്ട് വലിയ വെയർഹൗസുകൾക്ക് ഡ്രോൺ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി റഷ്യൻ അധികൃതർ അറിയിച്ചു. ഇവിടത്തെ തൊഴിലാളികളാണ് ആക്രമണത്തിൽ കൊല്പ്പെട്ടത്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയുള്ള താംബോവ് മേഖലയിലെ കൊട്ടോവ്സ്ക് പട്ടണത്തിലും മോസ്കോയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള എലക്ട്രോസ്റ്റാൽ നഗരത്തിലുമാണ് ആക്രമണം നടത്തിയത്.

താംബോവ് മേഖലകളിലെ രണ്ട് പ്രധാന ലോജിസ്റ്റിക് കേന്ദ്രങ്ങൾ യുക്രെയ്ൻ ദീർഘദൂര ആക്രമണത്തിൽ ലക്ഷ‍്യം വച്ചതായി യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലാദിമർ സെലന്‍സ്കി സമൂഹമാധ‍്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ അറിയിച്ചു.

ഈ കേന്ദ്രങ്ങൾ ഡ്രോണുകളും നാവിഗേഷൻ ഉപകരണങ്ങളും നിർമിക്കാൻ ആവശ്യമായ ഉപരോധവിധേയ ഘടകങ്ങൾ റഷ്യൻ സൈന്യത്തിന് എത്തിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത് എന്ന് സെലൻസ്കി കൂട്ടി ചേർത്തു. ഒരു എണ്ണ സംഭരണ കേന്ദ്രവും ആക്രമണത്തിൽ തകർന്നതായി അദ്ദേഹം അറിയിച്ചു.

അതേസമയം, അസോവ് കടലിലും റഷ്യന്‍ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങളിലുമുള്ള ചില കേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയതായി സെലൻസ്കി കൂട്ടിച്ചേർത്തു.

എലക്ട്രോസ്റ്റാലിന് സമീപമുള്ള നോഗിൻസ്‌ക് നഗരത്തിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. പിന്നാലെ രണ്ട് പേർക്ക് പരിക്കേറ്റതായും മോസ്കോ മേഖലാ ഗവർണർ ആന്‍ഡ്രെയ് വൊറോബ്യോവ് അറിയിച്ചു. സമീപത്തെ ആശുപത്രിയും ഒരു താമസസമുച്ചയവും മുന്‍കരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചു.

മോസ്കോയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ യുക്രെയ്ന്‍റെ ഡ്രോൺ താമസസമുച്ചയത്തിൽ പതിച്ച് ചെറിയ തീപിടിത്തമുണ്ടായതായി ഗവർണർ അലക്സാണ്ടർ അവ്ദെയെവ് അറിയിച്ചു. ഈ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒറ്റരാത്രികൊണ്ട് റഷ്യയുടെ 19 മേഖലയിലും അനധികൃതമായി കൈയ്യടക്കിയ ക്രിമിയ, അസോവ് കടൽ, കരിങ്കടൽ മേഖലകൾക്കും മുകളിലായി പറന്ന 379 യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്തതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiamoscowDrone attackKyivrussia-ukrine warvladimer selenskiUkrain war
News Summary - Russia hit again by Ukraine; seven killed in drone attacks on Kotovsky and Elektrostal.
Next Story