Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെക്സിക്കോയിൽ ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവെച്ച് കൊന്നു

text_fields
bookmark_border
മെക്സിക്കോയിൽ ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവെച്ച് കൊന്നു
cancel

മെക്സിക്കോ സിറ്റി: വാട്ടർ പാർക്കിൽ അതിക്രമിച്ച് ക‍യറി ഏഴ് വയസുകാരിയടക്കം ഏഴ് പേരെ വെടിവെച്ച് കൊന്നു. സെൻട്രൽ മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഏഴ് വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക സമയം വൈകിട്ട് 4.30ന് തോക്കുധാരികൾ റിസോർട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൊലക്ക് ശേഷം തോക്കുധാരികൾ റിസോർട്ടിന് കേടുപാടുകൾ വരുത്തുകയും സുരക്ഷാ ക്യാമറകളും മോണിറ്ററും തകർത്ത് സ്ഥലം വിടുകയായിരുന്നു.

അക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം യൂനിവേഴ്സിറ്റി കാമ്പസിനോട് ചേർന്നുള്ള റിസോർട്ടിൽ സൈന്യവും പൊലീസും തമ്പടിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - seven killed by gunmen at water park in central mexico
Next Story