യു.എസിൽ സ്വകാര്യ ജെറ്റ് തകർന്നുവീണു ഏഴ് മരണം
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴ് മരണം .ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.അപകടത്തിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. ചില ഭാഗങ്ങളിൽ തീപിടിത്തമുണ്ടായതായും റിപോർട്ടുകളുണ്ട്.
ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം വൈകിട്ട് 7.45 ഓടെയാണ് അപകടം സംഭവിച്ചത്. എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. ബോബാർട്ടിയർ ചലഞ്ചർ 650 വിഭാഗത്തിൽപ്പെട്ട ബിസിനസ് ജെറ്റ് വിമാനമാണിത്.
അമേരിക്കയുടെ പല ഭാഗങ്ങളും ശക്തമായ ശീതകാല കൊടുങ്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽ പെട്ടത്. കനത്ത മഞ്ഞുവീഴ്ചയും കാഴ്ചപരിമിതിയും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം മോശം കാലാവസ്ഥയെത്തുടർന്ന് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും നിരവധിയെണ്ണം വൈകുകയും ചെയ്തു.
അപകടത്തെക്കുറിച്ച് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുംയ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറോ കാലാവസ്ഥാ പ്രതികൂലമായതാണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചു വരികയാണ്. അപകടത്തെ തുടർന്ന് ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. വിമാനഗതാഗതം പുനരാരംഭിക്കാൻ സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

