Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; ഏഴു മരണം
text_fieldsbookmark_border
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയായിരുന്നു അക്രമം.
കൊല്ലപ്പെട്ടവരില്‍ ഒരു യുവതിയുടെ കാമുകന് തന്നെയാണ് അക്രമം നടത്തിയത്. പിറന്നാള്‍ ആഘോഷം നടക്കുമ്പോള്‍ സ്ഥലത്തെത്തിയ ഇയാള്‍ കാമുകിക്കും കൂട്ടുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ശേഷം ഇയാള്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു. കൊളറാഡോ സ്പ്രിങ്സ് പൊലീസ് എത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്ന ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Next Story

