Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന് കനത്ത തിരിച്ചടി; പ്രമുഖ മാധ്യമങ്ങൾക്കുള്ള വൈറ്റ് ഹൗസ് വിലക്ക് തടഞ്ഞ് യു.എസ് കോടതി

text_fields
bookmark_border
donald trump
cancel

വാഷിങ്ടൺ: സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്കും അവയുടെ മാധ്യമപ്രവർത്തകർക്കും വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഉടൻ പിൻവലിക്കണമെന്ന് യു.എസ് ഫെഡറൽ കോടതി ഉത്തരവിട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഡിസ്ട്രിക്റ്റ് ജഡ്ജ് ടിം കെല്ലിയുടെ നിർണായക ഇടപെടൽ.

മാധ്യമസ്ഥാപനങ്ങൾ നൽകിയ ഹരജി പരിഗണിച്ച കോടതി, ഉദ്യോഗസ്ഥരോട് മാധ്യമപ്രവർത്തകരുടെ പ്രസ് പാസുകൾ ഉടനടി തിരികെ നൽകാനും അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പാക്കുന്നത് തടയാനും ഉത്തരവിട്ടു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് വിലക്കെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം കോടതി പൂർണ്ണമായി തള്ളി.

മാധ്യമങ്ങൾ വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിനാലാണ് വിലക്കെന്ന് ട്രംപ് മുൻപ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പ്രസ് പാസുകൾ മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് റദ്ദാക്കിയതെന്നും ഇത് യു.എസ് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രസ് ഫ്രീഡത്തിന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾ കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Setback for Trump: US Court Blocks White House Ban on Prominent Media Outlets
Next Story