Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ളി​ൽ...

കാ​ബൂ​ളി​ൽ പൊ​ലീ​സി​നെ ല​ക്ഷ്യ​മി​ട്ട്​ സ​്​​ഫോ​ട​ന പ​ര​മ്പ​ര; നാലുപേ​ർ മ​രി​ച്ചു

text_fields
bookmark_border
Afghan security personnel inspect the site of a bomb attack in Kabul
cancel
camera_alt

കടപ്പാട്​: AP

കാ​ബൂ​ൾ: അ​ഫ്​​ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ പൊ​ലീ​സി​നെ ല​ക്ഷ്യ​മി​ട്ട്​ സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ൾ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉൾപ്പെടെ നാലുപേർ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ കാ​റി​ൽ സ്ഥാ​പി​ച്ച ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്ക​ൻ കാ​ബൂ​ളി​ലും സ​മാ​ന സം​ഭ​വം അ​ര​ങ്ങേ​റി​യെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

സ്​​ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​ദ്യാ​ല​യ​ത്തി​ന്​ ബോം​ബി​ട്ട്​ 50 പേ​രെ കൊ​ന്ന​ത​ട​ക്ക​മു​ള്ള ചി​ല സ്​​ഫോ​ട​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. താ​ലി​ബാ​നും അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​റും ദോ​ഹ​യി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ്​ സ്​​ഫോ​ട​ന​ങ്ങ​ൾ.

Show Full Article
TAGS:kabul explosion 
News Summary - Series of explosions target police in Kabul; 4 dead
Next Story