അഴിമതി വിരുദ്ധ പ്രക്ഷോഭം; സെർബിയൻ പ്രധാനമന്ത്രി രാജിവെച്ചു
text_fieldsമിലോസ് വുസെവിച്
ബെൽഗ്രേഡ്: വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഴ്ചകൾ നീണ്ട അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭത്തെതുടർന്ന് സെർബിയയുടെ ജനകീയ പ്രധാനമന്ത്രി മിലോസ് വുസെവിച് രാജിവെച്ചു. രാജ്യത്തെ സംഘർഷാവസ്ഥ ഇല്ലാതാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പ്രതിഷേധക്കാർ ശാന്തരാകണമെന്നും ചർച്ചയിലേക്ക് തിരിച്ചുവരണമെന്നും മിലോസ് ആവശ്യപ്പെട്ടു.
തലസ്ഥാനമായ ബെൽഗ്രേഡിലെ പ്രധാന റോഡ് 24 മണിക്കൂർ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് രാജി പ്രഖ്യാപിച്ചത്. മിലോസിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്കാർ ചൊവ്വാഴ്ച പ്രതിഷേധക്കാരിയായ വിദ്യാർഥിനിയെ മർദിച്ചതിന് പിന്നാലെയാണ് രാജിയെന്നും റിപ്പോർട്ടുണ്ട്.
നോവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് നവംബറിൽ 15 പേർ മരിച്ചിരുന്നു. ഇതേതുടർന്നാണ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. മിലോസ് 2022ൽ നോവി സാഡിലെ മേയറായിരിക്കെയാണ് റെയിൽവേ സ്റ്റേഷൻ ചൈനീസ് കമ്പനി പുനർനിർമിച്ചത്. പ്രധാനമന്ത്രി രാജിവെച്ചതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

