Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോസ്​നിയൻ...

ബോസ്​നിയൻ കൂട്ടക്കൊല: മിലാദിച്ചി​െൻറ ജീവപര്യന്തം യു.എൻ ശരിവെച്ചു

text_fields
bookmark_border
ബോസ്​നിയൻ കൂട്ടക്കൊല: മിലാദിച്ചി​െൻറ ജീവപര്യന്തം യു.എൻ ശരിവെച്ചു
cancel

യുനൈറ്റഡ്​ നാഷൻസ്​: 1992-95 ലെ ബോസ്​നിയൻ യുദ്ധകാലത്ത്​ നടന്ന വംശഹത്യ കുറ്റങ്ങൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകിയ ബോസ്​നിയൻ സെർബ്​ മുൻ സൈനിക മേധാവി റാത്​കോ മിലാദിച്ചി​െൻറ ജീവപര്യന്തം തടവ്​ ശരിവെച്ച്​ യു.എൻ അപ്പീൽ കോടതി. ബോസ്​നിയൻ കശാപ്പുകാരൻ എന്നാണ്​ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്​.

ഹേഗിലെ യു.എൻ ഇൻറർനാഷനൽ റെസീഡ്വൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രൈബ്യൂണൽസിലെ അഞ്ചംഗ ജഡ്​ജിമാരാണ്​ ശിക്ഷാവിധി ശരിവെച്ചത്​. കോടതി വിധി അന്തിമമായിരിക്കും. ഇതിനെതിരെ അപ്പീൽ നൽകാനും കഴിയില്ല. മിലാദിച്ചിനെ കുറ്റവിമുക്​തനാക്കണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജികൾ യു.എൻ കോടതി നിരുപാധികം തള്ളുകയായിരുന്നു.

വംശഹത്യയുടെ സൂത്രധാരനും ബോസ്​നിയൻ-സെർബ്​ മുൻ പ്രസിഡൻറുമായ​ റ​ഡോവൻ കരാദിച്ച്​ ​ജീവപര്യന്തം തടവ്​ അനുഭവിക്കുകയാണ്​.

ബോസ്​നിയൻ കൂട്ടക്കൊലയിൽ പതിനായിരങ്ങളാണ്​ കൊല്ലപ്പെട്ടത്​. ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരുമായി. സെബ്രനീസയിൽ 8000 മുസ്​ലിം യുവാക്കളെ കൊലപ്പെടുത്തിയതും തലസ്​ഥാനമായ സരായെവോയിൽ ഉപരോധത്തിനിടെ പതിനായിരങ്ങളെ കൊലപ്പെടുത്തിയതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ​മിലാദിച്ചിന്​ എതിരെയുള്ളത്​. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്​ കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയായിരുന്നു സെബ്രനീസയിൽ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bosnian massacreRatko Mladic
News Summary - Serb military chief Ratko Mladic’s conviction for genocide upheld
Next Story