Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഖാഇദ ഭീകരവാദിയെ അഫ്ഗാൻ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
അൽഖാഇദ ഭീകരവാദിയെ അഫ്ഗാൻ സുരക്ഷാസേന വധിച്ചു
cancel

കാബൂൾ: അൽഖാഇദ ഭീകരവാദി അബു മുഹ്സിൻ അൽ മസ് രിയെ അഫ്ഗാൻ സുരക്ഷാസേന വധിച്ചു. എഫ്.ബി.ഐയുടെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ഇന്‍റലിജൻസ് സർവീസ് അറിയിച്ചു.

അന്ദർ ജില്ലയിലെ സെൻട്രൽ ഗാനി പ്രവിശ്യയിൽ നടത്തിയ സ്പെഷ്യൽ ഒാപറേഷനിലാണ് അൽ മസ് രിയെ വധിച്ചതെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈജിപ്ത് പൗരനായ ഇയാൾ അൽഖാഇദയിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്.

ഹുസം അബ്ദുൽ റൗഫ് എന്ന പേരിൽ അറിയപ്പെടുന്ന അൽ മസ് രി, വിദേശ തീവ്രവാദ സംഘടനക്ക് ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ നൽകിയിരുന്നതായി യു.എസ് ചൂണ്ടിക്കാട്ടിയിരുന്നു. 2018 ഡിസംബറിലാണ് ഇയാൾക്കെതിരെ യു.എസ് വാറന്‍റ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior al-Qaeda leader Abu Muhsin al-Masri killed in Afghanistan
Next Story