Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാപിറ്റോൾ ഹില്ലിലെ ട്രംപ്​ അനുകൂലികളുടെ അതിക്രമം; അന്വേഷണ കമീഷൻ രൂപവത്​കരണം തടഞ്ഞ്​ റിപ്പബ്ലിക്കന്മാർ
cancel
Homechevron_rightNewschevron_rightWorldchevron_rightകാപിറ്റോൾ ഹില്ലിലെ...

കാപിറ്റോൾ ഹില്ലിലെ ട്രംപ്​ അനുകൂലികളുടെ അതിക്രമം; അന്വേഷണ കമീഷൻ രൂപവത്​കരണം തടഞ്ഞ്​ റിപ്പബ്ലിക്കന്മാർ

text_fields
bookmark_border

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഭരണം ​നഷ്​ടമായതിന്​ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിൽ ട്രംപ്​ ആഹ്വാനം ചെയ്​ത അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമീഷനെ വെക്കാനുള്ള നീക്കങ്ങൾ തടഞ്ഞ്​ സെനറ്റിലെ റിപ്പബ്ലിക്കന്മാർ. ട്രംപി​െൻറ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്മാരെ കൂടി ചേർത്ത്​ ദ്വികക്ഷി കമീഷനെ വെക്കാനായിരുന്നു തീരുമാനം. എന്നാൽ, സെനറ്റിൽ വെള്ളിയാഴ്​ച നടന്ന വോ​ട്ടെടുപ്പിൽ ആറു റിപ്പബ്ലിക്കന്മാർ മാത്രമാണ്​ അനുകൂലമായി വോട്ടു ചെയ്​തത്​. ചുരുങ്ങിയത്​ 10 പേർ വേണ്ടിടത്തായിരുന്നു കുറവ്​. വോ​ട്ടെടുപ്പ്​ രാജ്യത്തിന്​ ​നാണക്കേടായെന്നും വസ്​തുത പുറത്തുകൊണ്ടുവരാൻ ഡെമോക്രാറ്റുകൾ ശ്രമം നടത്തുമെന്നും സഭ സ്​പീക്കർ നാൻസി പെലോസി പറഞ്ഞു.

ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന്​ പിന്നാലെയായിരുന്നു 200 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ ഭരണസിരാ കേന്ദ്രം ആക്രമിക്കപ്പെട്ടത്​. ഒരു പൊലീസുകാരൻ ഉൾപെടെ കൊല്ലപ്പെട്ടു. റിപ്പബ്ലിക്കൻ കക്ഷി അംഗങ്ങളായിരുന്നു ആക്രമണത്തിന്​ പിന്നിൽ. ​

പാർട്ടിക്കു മേൽ ഇപ്പോഴും ശക്​തമായ മേൽക്കൈ നിലനിർത്തുന്ന ട്രംപിനെ ചൊടി​പ്പിക്കാതിരിക്കാനാണ്​ പലരും കമീഷനെ എതിർക്കാതിരുന്നത്​. നേരത്തെ കമീഷൻ സ്​ഥാപിക്കാനുള്ള പ്രാഥമിക നടപടികൾക്ക്​ സെനറ്റ്​ അംഗീകാരം നൽകിയിരുന്നു. ഇത്​ കൂടുതൽ റിപ്പബ്ലിക്കൻ നേതാക്കളെ കുരുക്കുമെന്ന​ ഭയമാണ്​ തുടർ നടപടികളെത്തിയപ്പോൾ​ വോട്ടുനൽകാൻ പലരെയും വിസമ്മതിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Capitol attackspecial commissionSenate Republicans
News Summary - Senate Republicans block creation of US Capitol attack commission
Next Story