Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു​ക്രെയ്നിൽ പുതിയ...

യു​ക്രെയ്നിൽ പുതിയ ആക്രമണത്തിന് റഷ്യ ഒരുങ്ങുന്നതായി സെലൻസ്കി

text_fields
bookmark_border
യു​ക്രെയ്നിൽ പുതിയ ആക്രമണത്തിന് റഷ്യ ഒരുങ്ങുന്നതായി സെലൻസ്കി
cancel
camera_alt

റഷ്യൻ നിയന്ത്രണത്തിലുള്ള യു​ക്രെയ്നിലെ മരിയുപോളിൽനിന്ന് രക്ഷപ്പെടുന്ന നാട്ടുകാർ 

Listen to this Article

കി​യ​വ്: ​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ റ​ഷ്യ പു​തി​യ ആ​ക്ര​മ​ണ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​​മി​ർ സെ​ല​ൻ​സ്കി. രാ​ജ്യ​ത്ത് പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ച്ചു​വീ​ണി​ട്ടും റ​ഷ്യ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ പാ​ർ​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ സൈ​നി​ക​രെ ഇ​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ​ത്തി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഏ​തു സ​മ​യ​വും പു​തി​യ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്നും രാ​ജ്യാ​ന്ത​ര സ​മൂ​ഹം സ​ഹാ​യ​വു​മാ​യി എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ടെ, ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കി​യ​വ് പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ റ​ഷ്യ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും യു​ക്രെ​യ്ന്റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. റ​ഷ്യ​ൻ അ​നു​കൂ​ല വി​മ​ത നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡോ​ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക് പ്ര​വി​ശ്യ​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത ഷെ​ല്ലി​ങ് ന​ട​ത്തി. ദ​ക്ഷി​ണ മേ​ഖ​ല തു​റ​മു​ഖ പ​ട്ട​ണ​മാ​യ മ​രി​യു​പോ​ളി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ റ​ഷ്യ നീ​ക്കം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ക​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ൽ ത​രി​പ്പ​ണ​മാ​യി​ട്ടും റ​ഷ്യ​ൻ ടാ​ങ്കു​ക​ൾ വീ​ണ്ടും ന​ഗ​രം ല​ക്ഷ്യ​മി​ട്ട് നീ​ങ്ങു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. നഗരം ഇപ്പോഴും തങ്ങളുടെ നിയ​ന്ത്രണത്തിലാണെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു.

അ​തേ​സ​മ​യം, സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ആ​ക്ര​മ​ണം നി​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്. ച​ർ​ച്ച​ക​ൾ തു​ട​രും. ഒ​ന്നാം​ഘ​ട്ട ച​ർ​ച്ച​ക്കി​ടെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സൈ​നി​ക നീ​ക്കം നി​ർ​ത്തി​വെ​ക്കാ​ൻ പു​ടി​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​​പ്പോ​ൾ ആ ​നി​ല​പാ​ടി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു.

റ​ഷ്യ​ക്കെ​തി​രെ ക​ടു​ത്ത എ​ണ്ണ ഉ​പ​രോ​ധ​ത്തി​ന് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​വ​രു​ക​യാ​ണ്. റ​ഷ്യ​ൻ അ​സം​സ്കൃ​ത എ​ണ്ണ​ക്ക് പ​ക്ഷേ, വി​ല​ക്കു​വ​രി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി കി​യ​വി​ലെ​ത്തി. ഹെ​ലി​കോ​പ്​​ട​റി​ലും സൈ​നി​ക വി​മാ​ന​ത്തി​ലും ട്രെ​യി​നി​ലു​മാ​യി യാ​ത്ര ചെ​യ്താ​ണ് അ​ദ്ദേ​ഹം ശ​നി​യാ​ഴ്ച കി​യ​വ് സ​ന്ദ​ർ​ശി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ സെ​ല​ൻ​സ്കി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് സ്വാ​ത​ന്ത്ര്യ ച​ത്വ​രം വ​രെ കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തു.

യുക്രെയ്ന് നാറ്റോ സേന കൈമാറിയ മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraineVolodymyr Zelenskyy
News Summary - Selensky says Russia is preparing for a new attack
Next Story