Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈറ്റ് ഹൗസിന് സമീപം വെടിയുതിർത്ത ആളെ കീഴ്പ്പെടുത്തി

text_fields
bookmark_border
white house 98799
cancel

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തയാളെ സുരക്ഷ സേന വെടിവെച്ച് കീഴ്‌പ്പെടുത്തി. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. സംഭവ സമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു. സംഭവത്തിൽ, ഉദ്യോഗസ്ഥർക്കാർക്കും പരിക്കില്ല.

വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് ഐസന്‍ഹോര്‍ എക്‌സിക്യുട്ടിവ് ഓഫിസ് കെട്ടിടത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ആത്മഹത്യപ്രവണതയുള്ള ഒരാൾ വാഷിങ്ടണിൽനിന്ന് ഇന്ത്യാനയിലേക്കു പോകുന്നെന്ന വിവരം പ്രാദേശിക പൊലീസ് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.

തുടർന്നു നടന്ന പരിശോധനയിൽ ഇയാളുടെ വാഹനം വൈറ്റ് ഹൗസിനു സമീപം കണ്ടെത്തി. അവിടേക്കു നീങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടി വെടിയുതിർത്തു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് വെടിയേറ്റത്. കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷിക്കുമെന്ന് സുരക്ഷ സേന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Secret Service says it shot an armed man near the White House after a confrontation
Next Story