ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ടം: യു.എസ് ദൂതർ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി
text_fieldsകൈറോ: ഗസ്സ വെടിനിർത്തലിെന്റ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനായി അമേരിക്കൻ ദൂതർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകനും മിഡിലീസ്റ്റ് ഉപദേഷ്ടാവുമായ ജറെദ് കുഷ്നർ എന്നിവരാണ് നെതന്യാഹുവിനെ കണ്ടത്.
ഗസ്സയിൽ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം വീണ്ടെടുക്കൽ, മേഖലയുടെ നിരായുധീകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള റഫ അതിർത്തി തുറക്കുന്നത് രണ്ടാം ഘട്ടത്തിലെ പ്രധാന നടപടിയാണ്. അതിർത്തി തുറക്കുന്ന വിഷയം ഈയാഴ്ച പരിഗണിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

