ആഴ്ചകൾക്കിടെ രണ്ടാംതവണയും ആക്രമണം; അൽ ഫാഖൂറ സ്കൂളിൽ ദാരുണ ദൃശ്യങ്ങൾ
text_fieldsഗസ്സ: ആഴ്ചകൾക്കിടെ രണ്ടാംതവണയും ആക്രമണം നടന്ന ഗസ്സയിലെ അൽ ഫാഖൂറ സ്കൂളിൽ ദാരുണ ദൃശ്യങ്ങൾ. യു.എൻ നിയന്ത്രണത്തിലുള്ള സ്കൂൾ കെട്ടിടത്തിനകത്തും പുറത്തും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. മരിച്ചതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 50 പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് അഭയാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്.
അൽ ഫാഖൂറ സ്കൂൾ ആക്രമണത്തിൽ ഇസ്രായേലിനോട് പകരംചോദിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഖാൻ യൂനുസിൽ താമസകേന്ദ്രത്തിനുനേരെ നടത്തിയ ആക്രമണത്തിൽ 26 പേർ മരിച്ചു. ജബലിയയിൽ ഒരു കുടുംബത്തിലെ 19 കുട്ടികളടക്കം 32 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിലും ആക്രമണം നടന്നു. ഗസ്സയിലെ ആകെ മരണം 12,000 കടന്നു. സഹായവിതരണം നിലച്ചതിനെ തുടർന്ന് അഭയാർഥി ക്യാമ്പുകളിൽ കടുത്ത ഭക്ഷ്യവസ്തുക്ഷാമം അനുഭവപ്പെടുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

