ബുക്കർ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്
text_fieldsലണ്ടൻ: 2020ലെ ബുക്കർ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്. അദ്ദേഹത്തിെൻറ 'ഷഗ്ഗീ ബെയിൻ' എന്ന നോവലിനാണ് പുരസ്കാരം.
'ഞാൻ എപ്പോഴും ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു, ഇത് എെൻറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു... ഇത് എെൻറ ജീവിതം മുഴുവൻ മാറ്റിമറിക്കും' -സ്റ്റുവാർട്ട് പറഞ്ഞു.
സ്റ്റുവാർട്ടിെൻറ കുട്ടിക്കാലത്തുനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1980ലെ ഒരു വർക്കിങ് ക്ലാസ് കുടുംബത്തിെൻറ കഥയാണ് ഷഗ്ഗീ ബെയിൻ പറയുന്നത്.
ന്യൂയോർക്കിലാണ് 44 കാരനായ സ്റ്റുവാർട്ട് താമസിക്കുന്നത്. കോവിഡ് 19നെ തുടർന്ന് ഓൺൈലനിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. 50,000 പൗണ്ട് ആണ് പുരസ്കാര തുക.
ആറുപേരാണ് പുരസ്കാരത്തിന് അവസാന ഘട്ടത്തിലെത്തിയത്. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലൻഡുകാരനാണ് ഡഗ്ലസ് സ്റ്റുവാർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

