Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉമിനീർ വഴിയും പ്രമേഹമറിയാം; വേദനയില്ലാതെ ബ്ലഡ്​ ഷുഗർ പരിശോധന വികസിപ്പിച്ച്​ ശാസ്​ത്രജ്​ഞർ
cancel
Homechevron_rightNewschevron_rightWorldchevron_rightഉമിനീർ വഴിയും...

ഉമിനീർ വഴിയും പ്രമേഹമറിയാം; വേദനയില്ലാതെ ബ്ലഡ്​ ഷുഗർ പരിശോധന വികസിപ്പിച്ച്​ ശാസ്​ത്രജ്​ഞർ

text_fields
bookmark_border

സിഡ്​നി: പ്രമേഹമറിയാൻ ഇടവിട്ട്​ പരി​േശാധന നടത്തി കൂടിയും കുറഞ്ഞുമിരിക്കുന്ന രക്​തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്​ നിർണയിക്കുന്ന രീതി പലരിലും ആധിയുണർത്തുന്നതാണ്. ഇഞ്ചക്​ഷൻ വഴിയല്ലാത്ത മറ്റു സാ​ങ്കേതികതകൾ വന്നിട്ടും രക്​തം ശരീരത്തിൽനിന്നെടുത്ത്​ പരിശോധിക്കാതെ പ്രമേഹം കൂടിയോ കുറഞ്ഞോ എന്നറിയില്ല. എന്നാൽ, ഉമിനീരിലും രക്​തത്തിലെ ഗ്ലൂക്കോസ്​ പരിശോധന നടത്തുന്ന പുതിയ സംവിധാനമാണ് ആസ്​ട്രേലിയൻ​ ശാസ്​ത്രജ്​ഞർ വികസിപ്പിച്ചിരിക്കുന്നത്​.

വിരലിലും കൈകളിലെ മറ്റു ഭാഗങ്ങളിലുമായി രക്​ത പരിശോധന നടത്തുന്നത്​ ഇതോടെ മാറ്റാനാകുമെന്ന്​ ഗവേഷകർ പറയുന്നു. ചെലവ്​ കുറഞ്ഞ, വേദനയില്ലാത്ത പരിശോധന പ്രമേഹ രോഗികൾക്ക്​ ആശ്വാസകരമാകുമെന്ന്​ ആസ്​ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്​സിറ്റി ഫിസിക്​സ്​ പ്രഫസർ പോൾ ദസ്​തൂർ പറഞ്ഞു.

47 ലക്ഷം ഡോളർ സർക്കാർ ഫണ്ടിങ്ങിൽ ഏറെയായി ഗവേഷണം പുരോഗമിക്കുന്ന പദ്ധതിയാണ്​ ഒടുവിൽ പൂർത്തിയായത്​. ഇതേ സാ​ങ്കേതികത കോവിഡ്​ പരി​േശാധനക്കും പ്രയോജനപ്പെടുത്താനാകുമോയെന്നാണ്​ പരിശോധന. ഇതിനായി യു.എസിലെ ഹാർവഡ്​ വാഴ്​സിറ്റിയുമായി സഹകരിച്ച്​ പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabeticsAustraliapain-free blood sugar test
News Summary - Scientists develop pain-free blood sugar test for diabetics
Next Story