Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ഉന്നതസംഘം കുവൈത്തിൽ; കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സൗദി ഉന്നതസംഘം കുവൈത്തിൽ
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നൊ​പ്പം അ​മീ​ർ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​ൽ​സ​ഊ​ദ്

കുവൈത്ത് സിറ്റി: സൗദി മന്ത്രിസഭാംഗം അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അൽസഊദ് ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽസഊദ്, ഗതാഗത- ലോജിസ്റ്റിക്‌സ് മന്ത്രി, (എൻജിനീയർ) സാലിഹ് ബിൻ നാസർ അൽ ജാസർ, ഗതാഗത- ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ്, ഓഫിസ് ഡയറക്ടർ ജനറൽ ഹമദ് ബിൻ സുലൈമാൻ അൽ സലീം എന്നിവരും സന്ദർശന സംഘത്തിലുണ്ട്.

കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അൽസഊദ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ആശംസകൾ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അൽസഊദ്, കിരീടാവകാശിയെ അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തന്റെ ആശംസകൾ തിരിച്ചും കൈമാറി.

കിരീടാവകാശിയുടെ ദിവാൻ ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വൈദ്യുതി-ജലം-പൊതുമരാമത്ത് കാര്യ മന്ത്രി ഡോ. അമാനി സുലൈമാൻ ബുഖാമസ്, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi high level team in Kuwait
Next Story