Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദി കിരീടാവകാശി...

സൗദി കിരീടാവകാശി യു.എസി​ലേക്ക്​, 18ന് ട്രംപുമായി കൂടിക്കാഴ്​ച

text_fields
bookmark_border
Saudi Crown Prince, US visit, Trump meeting, diplomacy, bilateral relations, സൗദി കിരീടാവകാശി, ട്രംപ്, അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍,
cancel
camera_alt

ഡോണൾഡ് ട്രംപും സൗദി കിരീടാവകാശിയും

Listen to this Article

റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഈ മാസം 18ന്​ അമേരിക്ക സന്ദർശിക്കും. 2017-ൽ വാഷിങ്​ടൺ ഡിസിയിലേക്ക്​ നടത്തിയ ആദ്യ സന്ദർശനത്തിന്​ എട്ട് വർഷത്തിന് ശേഷമാണ് ഡോണൾഡ്​ ട്രംപ് യു.എസ് പ്രസിഡൻറായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ സന്ദർശനം. പ്രസിഡൻറ്​ ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന്​​ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഞായറാഴ്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചതിന്​ പിന്നാലെയാണ് കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനം വൈറ്റ് ഹൗസ് അറിയിച്ചത്. ഡോണള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റിയാദ്​ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ട്രംപി​െൻറ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

ട്രംപ് അബ്രഹാം കരാറിൽ ചേരാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശിയുടെ വാഷിങ്​ടൺ സന്ദർശനം. 2020 ൽ, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ട്രംപ് യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയുമായി കരാറുകളിൽ എത്തി. എന്നാൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ഇസ്രായേലിനൊപ്പം പലസ്തീൻ രാഷ്​ട്രവും എന്ന ദ്വിരാഷ്​ട്ര പരിഹാരമുണ്ടായ ശേഷം മാത്രമായിരിക്കുമെന്ന്​ സൗദി അറേബ്യ മുമ്പ് തന്നെ​ നിലപാട്​ വ്യക്തമാക്കിയിട്ടുള്ളതാണ്​.

സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ഒരു പ്രതിരോധ കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മേഖലയിലുൾപ്പെടെ പതിറ്റാണ്ടുകളായി സൗദി അറേബ്യയും അമേരിക്കയും ശക്തമായ ബന്ധം നിലനിർത്തുന്നു. ഇക്കഴിഞ്ഞ മെയ്​ മാസത്തിലെ ട്രംപി​െൻറ റിയാദ് സന്ദർശന വേളയിൽ, ഏകദേശം 142 ബില്യൺ ഡോളറി​െൻറ ആയുധ ഇടപാടിന്​ യു.എസ് സമ്മതം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudi newsDonald TrumpAmir Faisal bin Farhan
News Summary - Saudi Crown Prince to visit US, meet with Trump on 18th
Next Story