Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ച് സൗദി കിരീടാവകാശി

text_fields
bookmark_border
പ്രധാനമന്ത്രിയായി അവരോധിതനായശേഷമുള്ള ആദ്യ യോഗം
മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ച് സൗദി കിരീടാവകാശി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സൗ​ദി

മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

ജിദ്ദ: സൗദി അറേബ്യയുടെ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ചൊവ്വാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ് കിരീടാവകാശിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നത്. ഇതുവരെ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭായോഗങ്ങൾ നടന്നിരുന്നത്. പ്രധാനമന്ത്രി പദവി കൂടി രാജാവാണ് വഹിച്ചിരുന്നത്. ഉപപ്രധാനമന്ത്രിയായിരുന്ന കിരീടാവകാശിയെ സൽമാൻ രാജാവ് അടുത്തിടെ പ്രധാനമന്ത്രിയായി അവരോധിച്ചിരുന്നു.

അൽജീരിയൻ പ്രസിഡൻറുമായി കിരീടാവകാശി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം, ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ രാജ്യത്തിന്റെ വിദേശനയത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, പ്രാദേശികവും അന്തർദേശീയവുമായ സംഘടനകളിലൂടെ നടത്തിയ ശ്രമങ്ങൾ തുടങ്ങിയവയും മന്ത്രിസഭ ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ സമ്മേളനത്തോടനുബന്ധിച്ച് നവംബറിൽ ഈജിപ്തിൽ 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റിവ്' ഉച്ചകോടി, 'ഗ്രീൻ സൗദി ഇനീഷ്യേറ്റിവ് ഫോറം' രണ്ടാമത് സമ്മേളനം എന്നിവ നടക്കുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനം, ഗൾഫ്-ഉത്തരാഫ്രിക്കൻ മേഖലയും ലോകവും നേരിടുന്ന പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തെ പിന്തുണക്കുന്ന രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി.

അതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകീട്ട് തലസ്ഥാന നഗരമായ റിയാദിലെത്തി. ജിദ്ദ വിമാനത്താവളത്തിൽ സൽമാൻ രാജാവിനെ യാത്രയയക്കാൻ മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi crown prince presided over the cabinet meeting
Next Story