ഇംറാൻ ഖാനെതിരായ വധശ്രമത്തെ സൗദി അപലപിച്ചു
text_fieldsയാംബു: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ ഉണ്ടായ വധശ്രമത്തെ സൗദി അറേബ്യ അപലപിച്ചു. പാകിസ്താനിലെ വസീറാബാദ് നഗരത്തിൽ സഫർ അലി ഖാൻ ചൗക്കിൽ നടന്ന വധശ്രമത്തെ ശക്തമായി അപലപിക്കുന്നതായി വിദേശമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമം, തീവ്രത, ഭീകരത എന്നിവക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പാകിസ്‌താന് കഴിയണമെന്നും അതിനായി രാജ്യം എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും സൗദി ഭരണകൂടം പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ വിദേശമന്ത്രാലയം വ്യക്തമാക്കി.
പാകിസ്താൻ ജനതയുടെ സുരക്ഷക്കും സമൃദ്ധിക്കും വേണ്ട എല്ലാ സഹായ സഹകരണങ്ങളും സൗദി തുടരും. രാജ്യസുരക്ഷ, സ്ഥിരത, രാജ്യ വികസനം എന്നിവക്കായി പാകിസ്താൻ ജനതയോടൊപ്പം നിൽക്കുമെന്നതാണ് സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

