Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിലെ ഏറ്റവും...

അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ മരിച്ചു; കൊലപ്പെടുത്തിയത്​ 93 പേരെ

text_fields
bookmark_border
Samuel Little
cancel

വാഷിങ്​ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ മരിച്ചു. 80 വയസായിരുന്നു. സാമുവൽ ലിറ്റിലിന്‍റെ മരണം സ്​ഥിരീകരിച്ചതായി ജയിൽ അധികൃതരെ ഉദ്ധരിച്ച്​ എഫ്​.ബി.​െഎ റി​േപ്പാർട്ട്​ ചെയ്​തു.

ബുധനാഴ്ച രാവിലെയായിരുന്നു മരണം. ജയിലിൽ പരോൾ ഇല്ലാതെ 2014 മുതൽ മൂന്ന്​ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവൽ.

93 പേരെയാണ്​ സാമുവൽ ലിറ്റിൽ 1970 മുതൽ 2005 വരെയുള്ള 35 വർഷത്തിനിടെ കൊലപ്പെടുത്തിയതെന്ന്​ സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്​ത്രീകളായിരുന്നു. പതിറ്റാണ്ടു​കളോളം കൊലയാളി അജ്ഞാതനായിരുന്നു. മയക്കുമരുന്ന്​ കേസിൽ 2012ൽ പിടിയിലാകുന്നതോടെയാണ്​ കൊലപാതക പരമ്പര പുറത്തറിയുന്നത്​.

മുൻ ബോക്​സർ കൂടിയായ സാമുവൽ കൊലപ്പെടുത്തിയതിൽ അധികവും മയക്കുമരുന്നിന്​​ അടിമപ്പെട്ടവരെയും ലൈംഗിക തൊഴിലാളികളെയുമായിരുന്നു. ഇതിൽ കൊല്ലപ്പെട്ട സ്​ത്രീകളിൽ മിക്കവരെയും തിരിച്ചറിയാൻ പോലു​ം സാധിക്കുമായിരുന്നില്ല. കൊലപ്പെടുത്തിയവരുടെ വിവരങ്ങൾ സാമുവലിന്​ മനപാഠമായിരുന്നു. മിക്ക കേസുകളിലും സാമുവലിന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നത്​.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു ​സാമുവലിനെ ഇത്രയധികം കൊലപാതകങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്​. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവൽ കരുതിയിരുന്നു. ബോക്​സിങ്​ മുൻ താരമായിരുന്ന ഇയാളുടെ യഥാർഥ പേര്​​ സാമുവൽ മക്​ഡൊവൽ എന്നാണ്​.

മർദ്ദിച്ച്​ അവശയാക്കിയശേഷം കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മുറിവു​കളോ പാടുകളോ ഒന്നും കണ്ടെത്താൻ കഴിയുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samuel LittleAmerican Serial Killer
News Summary - Samuel Little The Most Prolific Serial Killer In US History Dies At 80
Next Story