Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
താൻസാനിയയിൽ മാഗുഫുളിയുടെ പിൻഗാമി സാമിയ ഹസൻ; ആഫ്രിക്കയിലെ ഏക​ വനിത പ്രസിഡന്‍റ്​
cancel
Homechevron_rightNewschevron_rightWorldchevron_rightതാൻസാനിയയിൽ...

താൻസാനിയയിൽ മാഗുഫുളിയുടെ പിൻഗാമി സാമിയ ഹസൻ; ആഫ്രിക്കയിലെ ഏക​ വനിത പ്രസിഡന്‍റ്​

text_fields
bookmark_border


ഡൊദോമ: ആഫ്രിക്കയിൽ നിലവിലെ ഭരണാധികാരികളിൽ ഏക വനിതയായി താൻസാനിയയിൽ സാമിയ സുലുഹു ഹസൻ പ്രസിഡന്‍റായി ചുമതലയേറ്റു. ഹൃദ്രോഗത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോൺ മാഗുഫുളി (61) അന്തരിച്ച ഒഴിവിലാണ്​ വൈസ്​ പ്രസിഡന്‍റ്​ പദവിയിലുണ്ടായിരുന്ന സാമിയ അധികാരമേറിയത്​. ആഫ്രിക്കൻ രാജ്യങ്ങളിൽ എ​ത്യോപ്യയിൽ സഹ്​ലെ സെവ്​ദെ എന്ന വനിത പ്രസിഡന്‍റ്​ പദവിയിൽ ഉണ്ടെങ്കിലും ഭരണ ചുമതലകളില്ല.

1961ൽ സ്വാതന്ത്ര്യം ലഭിച്ചത്​ മുതൽ രാജ്യം ഭരിക്കുന്ന ചാമ ച മാപിൻഡുസി എന്ന കക്ഷിയിൽ നിരവധി പ്രമുഖരെ വെട്ടി 2015ലാണ്​ ആദ്യമായി സാമിയ സുലുഹ ഹസൻ ജോൺ മാഗുഫുളിക്കു കീഴിൽ വൈസ്​ പ്രസിഡന്‍റാകുന്നത്​. 2014ൽ കോൺസ്റ്റിറ്റ്യുവന്‍റ്​ അസംബ്ലി വൈസ്​ ചെയർമാനായി​രിക്കെ കരട്​ ഭരണഘടനയുണ്ടാക്കി ശ്ര​ദ്ധ നേടിയിരുന്നു. അഞ്ചു വർഷമാണ്​ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentTanzaniaSamia Suluhu Hassan
News Summary - Samia Suluhu Hassan - Tanzania's new president
Next Story