'വാക്കുകളില്ല, ഒടുവിൽ ആശ്വാസമായി'; സൽമാൻ റുഷ്ദിയുടെ മുൻഭാര്യ പത്മ ലക്ഷ്മി പറയുന്നു
text_fieldsകഴിഞ്ഞയാഴ്ചയാണ് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് യു.എസിൽ ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ആക്രമിയുടെ കുത്തേൽക്കുന്നത്. അരകമിയെ അപ്പോൾ തന്നെ പിടികൂടുകയും ചെയ്തിരുന്നു. സംഭവം ലോക തലത്തിൽ തന്നെ വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെടും എന്നതടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ റുഷ്ദിയുടെ മുൻഭാര്യയും മോഡലുമായ പത്മ ലക്ഷ്മിയമാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
വാർത്ത അറിഞ്ഞ് ആകെ പ്രയാസമായെന്നും വാക്കുകൾ പോലും കിട്ടിയില്ലെന്നും പത്മ പറയുന്നു. അദ്ദേഹത്തിന്റെ ജീവന് അപായം ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ആശ്വാസമായതെന്നും അവർ പറയുന്നു. റുഷ്ദി ആരോഗ്യം വീണ്ടെടുത്ത് പതിയെ വേദന മുക്തനാകുന്നു എന്നും പത്മ ലക്ഷ്മി ട്വീറ്റ് ചെയ്തു.
റുഷ്ദിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ശനിയാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. റുഷ്ദി സംസാരിക്കാനും തമാശ പറയാനും തുടങ്ങി എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.
വെസ്‌റ്റേൺ ന്യൂയോർക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് 75കാരനായ റുഷ്ദിക്ക് വെളളിയാഴ്ച കുത്തേറ്റത്. അദ്ദേഹത്തിന് കരളിന് കേടുപാടുകൾ സംഭവിച്ചു. ഒരു കൈയിലും കണ്ണിലും ഞരമ്പുകൾ മുറിഞ്ഞുവെന്ന് റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു. പരിക്കേറ്റ കണ്ണ് റുഷ്ദിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

