യു.എസ് സൈനികർക്ക് ദുരിതമോ? എബ്രഹാം ലിങ്കണിലെ തകർന്ന ടോയ്‍ലറ്റുകളുടെ വിഡിയോ ദൃശ‍്യങ്ങൾ പങ്കുവെച്ച് നാവികന്‍
text_fieldsവാഷിങ്ടൺ: പശ്ചിമേഷ‍്യയിൽ വിന്യസിച്ച യു.എസിന്‍റെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കണിലെ തകർന്ന ശുചിമുറികളുടെ വിഡിയോ ദൃശ‍്യങ്ങൾ പങ്കുവെച്ച് നാവികൻ. സമൂഹമമാധ‍്യമായ എക്സിൽ പങ്കുവെച്ച ദൃശ‍്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. നിങ്ങൾ ടോയ്ലറ്റുകൾ കൂടി കാണുമ്പോഴാണ് ശരിക്കും ഞെട്ടുക എന്ന് വിഡിയോയിൽ നാവികന്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ശുചിമുറികൾ ഉപയോഗിച്ച് നാവികർ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
2026 ആഗസ്റ്റ് ഒമ്പതിന് വിമാനവാഹിനിക്കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ ഒരു വിമാനം കഴുകുന്ന യു.എസ്. നാവികന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ചിത്രം യു.എസ്. നാവികസേന നൽകിയതും റോയിറ്റേഴ്സ് വാർത്താ ഏജന്‍സി വഴി പ്രസിദ്ധീകരിച്ചതുമാണ്.
കപ്പലിലെ പ്ലംബിങ് പ്രശ്നങ്ങളും ഉപയോഗ ശൂന്യമായ നിരവധി ടോയ്ലറ്റുകളും കാണാം വൈറലായ വിഡിയോയിൽ കാണാം. എന്നാൽ, നാവികർ തന്നെയാണ് ഇത്തരം സൗകര്യങ്ങൾ വൃത്തിയാക്കുന്നതെന്നും സൈനിക സേവനത്തിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണമാണെന്നും ചില വിമർശകർ ചൂണ്ടിക്കാട്ടി. ചില മുൻ സൈനികർ തങ്ങളുടെ ജീവിതവുമായി ഇതിനെ താരതമ്യം ചെയ്തു. സൈനിക ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ചിലപ്പോൾ വലിയ ആഡംബരമായി തോന്നാറുണ്ടെന്നാണ് അവരുടെ പ്രതികരണം.
നാവികരുടെ കുടുംബങ്ങളും പരാതിയുമായി രംഗത്ത്
അതേ സമയം മധ്യപൂർവ്വമേഖലയിൽ ദീർഘകാലമായി വിന്യസിച്ചിരിക്കുന്ന കപ്പലിലെ നാവികരുടെ കുടുംബങ്ങളും കപ്പലിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തകരാറിലായ ടോയ്ലറ്റുകൾ, പാകം ചെയ്യാത്ത ഭക്ഷണം, സന്ദേശമയക്കാന്‍ കഴിയാത്തത്, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ പരാതികളാണ് ഉയർന്നത്.
ഉപയോഗപ്രദമായ ടോയ്‍ലറ്റുകൾ സമീപത്തില്ലെന്നും, ശരിയായി വേവിക്കാത്ത ചിക്കൻ ഭക്ഷണമായി നൽകുന്നുണ്ടെന്നും, കത്തുകൾ/മെയിൽ കൃത്യമായി ലഭിക്കുന്നില്ലെന്നുമാണ് നാവികരുടെ ആശ്രിതർ ആരോപിക്കുന്നത്. കപ്പലിലെ നാവികർ ക്ഷീണിതരാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതേ സമയം നാവികരുടെ കുടുംബങ്ങളിൽനിന്നുള്ള പരാതികൾ പുറത്തുവന്നതിനു പിന്നാലെ യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇത് തള്ളി. മാധ‍്യമങ്ങൾ പല കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

