മോഷണംപോയ വളർത്തു നായ്കളെ തിരികെ നൽകി; മൂന്നര കോടി പ്രതിഫലം നൽകി ലേഡി ഗാഗ
text_fieldsഅമേരിക്കൻ ഗായിക ലേഡി ഗാഗയുടെ കളവുപോയ വളർത്തുനായ്കളെ തിരിച്ചുകിട്ടി. േലാസ്ആഞ്ചൽസ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നായകളെയാണ് കണ്ടെത്തിയത്. നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഒരു യുവതിയാണ് നായ്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നായ്കളെ കണ്ടെത്തുന്നവർക്ക് ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്ന പ്രതിഫലമായ അഞ്ച് ലക്ഷം ഡോളർ(3,67,98,200.00 രൂപ) യുവതിക്ക് നൽകുമെന്നും പൊലീസ് പറഞ്ഞു.
ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപെട്ട ലേഡി ഗാഗയുടെ രണ്ട് നായ്കളാണ് മോഷണംപോയത്. നായകളെ പരിചരിക്കുന്ന റയാൻ ഫിഷർ മൂന്ന് നായ്കളുമായി നടക്കാനിറങ്ങയപ്പോഴാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഹോളിവുഡിൽവച്ച് നായ്കളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായ്കളെയും കടത്തുകയായിരുന്നു. ഇടയ്ക്ക് ഇതിലൊരു നായ് രക്ഷപ്പെട്ടു. പൊലീസ് പിന്നീട് രക്ഷപ്പെട്ടോടിയ നായ്യെ കണ്ടെത്തി. മിസ് ഏഷ്യ എന്നായിരുന്നു ഈ നായ്യുടെ പേര്. കോജി, ഗുസ്താവ് എന്നീ രണ്ട് നായ്കളെ സംഘം കൊണ്ടുപോയി. നായ്കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
My beloved dogs Koji and Gustav were taken in Hollywood two nights ago. My heart is sick and I am praying my family will be whole again with an act of kindness. I will pay $500,000 for their safe return. Email KojiandGustav@gmail.com to contact us. pic.twitter.com/3NY9u7Mw2K
— Lady Gaga (@ladygaga) February 26, 2021
'എന്‍റെ പ്രിയപ്പെട്ട നായ്കളായ കോജിയെയും ഗുസ്താവിനെയും രണ്ടുദിവസംമുമ്പ് ഹോളിവുഡിൽവച്ച് തട്ടിക്കൊണ്ടുപോയി. എന്‍റെ ഹൃദയം ഏറെ വേദനയിലാണ്. നായ്കളെ തിരികെ എത്തിക്കുന്നവർക്ക് ഞാൻ അഞ്ച് ലക്ഷം ഡോളർ നൽകും'-ലേഡി ഗാഗ ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് ഡോളർ വിലയുള്ള സങ്കരയിനം നായ്കളാണ് ഫ്രഞ്ച് ബുൾഡോഗുകൾ.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും ഫ്രാൻസിലെ പാരീസിലുള്ള പ്രാദേശിക വകഭേദങ്ങകളും തമ്മിലുള്ള സങ്കരയിനമാണിവ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്കളാണ് ഇവ. 2019ൽ യുകെയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ നായയായിരുന്നു ഫ്രഞ്ച് ബുൾഡോഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

