Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാദിഖ് ഖാന്‍ വീണ്ടും...

സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു
cancel

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്.

ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു തന്റെ പ്രചാരണത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്.

ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് പാക് വംശജനായ സാദിഖ് ഖാന്‍. 2019ല്‍ മികച്ച രാഷ്ട്രീയ നേതാവിനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LondonSadiq Khanmayor
News Summary - Sadiq Khan elected London mayor for a second term
Next Story