Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1980-ൽ ശിയാ പണ്ഡിതനെ കൊന്നതിന് സദ്ദാം ഹുസൈന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

text_fields
bookmark_border
1980-ൽ ശിയാ പണ്ഡിതനെ കൊന്നതിന് സദ്ദാം ഹുസൈന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി
cancel
Listen to this Article

ബഗ്ദാദ്: 1980-ൽ പ്രമുഖ ശിയാ പണ്ഡിതനെ കൊലപ്പെടുത്തിയ കേസിൽ സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി. ഇറാഖിൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് സുരക്ഷാ സൈനിക വിഭാഗത്തിൽ ഉന്ന പദവി അലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് തൂക്കിലേറ്റിയത്..

സാദൂൻ സബ്രി അൽ ഖൈസി എന്ന മുൻ മേജർ ജനറലിന്റെ വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കിയത്. സാദൂൻ സബ്രി അൽ ഖൈസി കഴിഞ്ഞ വർഷമാണ് അറസ്റ്റിലായതെന്നും മനുഷ്യത്വത്തിനെതിരായ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തതിന് ഇയാൾ ശിക്ഷിക്കപ്പെട്ടതായണറ നാഷനൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു.

മുഹമ്മദ് അൽ ബാഖിൽ അൽ സദ്ർ എന്ന ശിയാ പണ്ഡിതനെയും മറ്റു സിവിലിയന്മാരെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു അൽ ഖൈസ്. ഇറാനിൽ വിപ്ലവം നടക്കുമ്പോൾ, ഇറാഖിൽ സദ്ദാമിനും അദ്ദേഹത്തിന്റെ ബഅസ് പാർട്ടിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച നേതാവായിരുന്നു അൽ സദ്ർ. 1980ൽ, അദ്ദേഹത്തെയും സഹോദരിയെയും സദ്ദാം ഭരണകൂടം അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കുശേഷം തൂക്കിക്കൊല്ലുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saddam Hussein's security officer hanged for killing Shia scholar in 1980
Next Story