Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ ഏകാധിപതി...

ലിബിയൻ ഏകാധിപതി ഖദ്ദാഫിയുടെ മകൻ ജയിൽ മോചിതനായി

text_fields
bookmark_border
ലിബിയൻ ഏകാധിപതി ഖദ്ദാഫിയുടെ മകൻ ജയിൽ മോചിതനായി
cancel

ട്രിപ്പോളി: ലിബിയൻ ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ മകൻ സആദി ഖദ്ദാഫി ജയിൽ മോചിതനായി. ഉന്നത ഇടപെടലിനെ തുടർന്ന്​ 47 കാരനായ സആദിയെ ഇസ്​താംബൂളിലേക്ക്​ കടത്തിയതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. 2011ലെ വിപ്ലവത്തിൽ മുഅമ്മർ ഖദ്ദാഫിക്ക്​ അധികാരം നഷ്​ടപ്പെട്ടതോടെ മകൻ സആദി നൈജറിലേക്ക്​ രക്ഷപ്പെട്ടിരുന്നു. എന്നാൽ, 2014ൽ ഇയാളെ പിടികൂടി വീണ്ടും ലിബിയയിൽ എത്തിച്ച്​ ജയിലിലടച്ചു. മുൻ പ്രഫഷണൽ ഫുട്​ബാൾ താരം കൂടിയായിരുന്ന ഇയാൾ 2011ൽ ജനകീയ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ മുന്നിലുണ്ടായിരുന്നു.


2005ൽ ലിബിയൻ ഫുട്​ബാൾ കോച്ച്​ ബഷീർ അൽ റയാനെ കൊന്ന കേസിലും പ്രതിയാണ്​. ഈ കേസിൽ 2018ലാണ്​ കുറ്റക്കാരനാണെന്ന്​ വിധിച്ച്​ തടവിലാക്കിയത്​. ഖദ്ദാഫിയുടെ മൂന്ന്​ മക്കൾ വിപ്ലവത്തിന്​ പിന്നാലെ കൊല്ലപ്പെട്ടിരുന്നു. ഏകാധിപത്യ ഭരണം അവസാനിച്ചെങ്കിലും ലിബിയയിൽ ആഭ്യന്തര സംഘർഷങ്ങൾ അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി അബ്ദുൽ ഹമീദ്​ ദെബീബിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ്​ നിലവിൽ ലിബിയ ഭരിക്കുന്നത്​.



അബ്ദുൽ ഹമീദ്​ ദെബീബിന്‍റെ ഇടപെടലിലാണ്​ സആദിയെ വിട്ടയച്ചതെന്നാണ്​ റിപ്പോർട്ട്​. ഈ വർഷം ഡിസംബറിൽ രാജ്യത്ത്​ തെരഞ്ഞെടുപ്പ്​ നടക്കും. അതിനു മുന്നോടിയായുള്ള നീക്കമാണെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libyamuammar gaddafiSaadi Gaddafi
News Summary - Saadi Gaddafi: Son of former Libya leader freed from jail
Next Story