ഭീകരതയോട് അനുരഞ്ജനം വേണ്ടെന്ന് എസ്. ജയ്ശങ്കർ
text_fieldsമോസ്കോ: ഭീകരതയോട് ലോകം യാതൊരു അനുരഞ്ജനവും കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. മോസ്കോയിൽ നടന്ന ‘ഷാങ്ഹായ് സഹകരണ സംഘടന’യുടെ സർക്കാർ നേതൃ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ പ്രവർത്തന രീതികളിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരത, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരായ കൂട്ടായ്മയാണിതെന്ന കാര്യം നാം മറക്കരുത്. വർഷങ്ങൾക്കിപ്പുറം ഈ കാര്യങ്ങൾ കൂടുതൽ ഗൗരവകരമായി. ഇതിനെ അവഗണിക്കാനോ വെള്ളപൂശാനോ ഉള്ള ഒരു ശ്രമവും ഉണ്ടാകരുത്. ഭീകരതയുടെ ഭീഷണിക്കെതിരെ സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട്. അത് ഞങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം തുടർന്നു.
അടുത്ത മാസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ കൂടി ലക്ഷ്യമിട്ടാണ് ജയ്ശങ്കറിന്റെ മോസ്കോ സന്ദർശനം. . പുതിയ കാലത്തിനനുസരിച്ച് ഷാങ്ഹായ് കൂട്ടായ്മ മാറണഇത് കടുവകളുടെയും മറ്റും സംരക്ഷണത്തിനായി ഇന്ത്യ നേതൃത്വം നൽകുന്ന ആഗോള സംഘടനയാണ്. കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞുപുലി, ചീറ്റ, ജാഗ്വർ, പുമ എന്നിവരുടെ സംരക്ഷണമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

