ഇന്ത്യ അതിപുരാതനമായ സംസ്കാരം നിലനിൽക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല -റഷ്യൻ വിദേശകാര്യമന്ത്രി
text_fieldsനരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്, പുടിൻ
മോസ്കോ: ഇന്ത്യക്കും ചൈനക്കും തീരുവ ഏർപ്പെടുത്തിയ യു.എസ് തീരുമാനത്തിനെതിരെ വിമർശനവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയും അന്ത്യശാസനങ്ങൾക്ക് മുന്നിൽ വഴങ്ങുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനാണ് യു.എസ് പറയുന്നത്. ഇതുമൂലം പുതിയ വിപണികൾ കണ്ടെത്താൻ രാജ്യങ്ങൾ നിർബന്ധിതരാകും. അതിന് കൂടുതൽ പണം നൽകേണ്ടി വരുമെന്നും സെർജി ലാവ്റോവ് പറഞ്ഞു.
ഇന്ത്യയും ചൈനയും അതിപുരാതനമായ സംസ്കാരങ്ങൾ നിലനിൽക്കുന രാജ്യങ്ങളാണ്. അവരോട് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി വിലപോകില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികൾ കണ്ടെത്താൻ ഇന്ത്യയും ചൈനയും നിർബന്ധിതരാകും. എങ്കിലും ഭീഷണിസ്വരത്തിലുള്ള യു.എസിന്റെ വാക്കുകൾ അവർ മുഖവിലക്കെടുക്കാൻ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആ ബന്ധം തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടും,’ ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കുമെന്ന് റഷ്യ
മോസ്കോ: ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കുമെന്ന് റഷ്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യൻ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു.
സമ്മർദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള ബഹുമുഖ സഹകരണം തുടരാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിക്കുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രാലയം പറഞ്ഞു.
ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സർക്കാർ മാധ്യമമായ ആർ.ടിക്ക് നൽകിയ മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി.
പാശ്ചാത്യ ലോകത്തിന്റെ സമ്മർദ്ദത്തിനിടയിലും റഷ്യയുമായുള്ള ബന്ധത്തോട് ഇന്ത്യയുടെ സമീപനം, ദീർഘകാലമായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ ആത്മാവിനെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളിലടക്കം സംയുക്ത പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ സിവിലിയൻ, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ, ആണവോർജ്ജം, റഷ്യൻ എണ്ണ പര്യവേക്ഷണ പദ്ധതികളിലെ ഇന്ത്യൻ നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പേയ്‌മെന്റ് സംവിധാനങ്ങൾ, ദേശീയ കറൻസികളുടെ ഉപയോഗം വിപുലീകരിക്കൽ, ബദൽ ഗതാഗത, ചരക്ക് പാതകൾ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിലവിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. സവിശേഷ അന്താരാഷ്ട്ര സാഹചര്യങ്ങൾ കൊണ്ട് പൊടുന്നനെ ഉളവെടുത്തതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

