പുടിൻ പുറത്താക്കിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത് റഷ്യൻ മന്ത്രി
text_fieldsമോസ്കോ: പ്രസിഡന്റ് വ്ലാഡമിർ പുടിൻ പുറത്താക്കിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത് മുൻ ഗതാഗതമന്ത്രി റോമൻ സ്റ്റാർവോയിറ്റ്. തോക്ക് ഉപയോഗിച്ച് ഇയാൾ വെടിവെച്ച് മരിക്കുകയായിരുന്നു. സമ്മാനമായി ലഭിച്ച തോക്കാണ് ആത്മഹത്യക്കായി ഇയാൾ ഉപയോഗിച്ചത്.
മായക്കിൻജോ ഗ്രാമത്തിൽ കാറിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളിന് സമീപത്ത് നിന്ന് തന്നെ ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുൻ ഗതാഗത മന്ത്രിയുടെ മൃതദേഹം കാറിനുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ആത്മഹത്യയാണെന്നാണ് സംശയം. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
ഗതാഗതമന്ത്രിയെ പുറത്താക്കുന്നതിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വിശ്വാസ്യത നഷ്ടമായത് കൊണ്ടല്ല മന്ത്രിയെ പുറത്താക്കിയതെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമാണ് അദ്ദേഹത്തെ മാറ്റിനിർത്തുന്നതെന്നും റഷ്യ വ്യക്തമാക്കി.
സ്റ്റാർവോയിറ്റിന്റെ ഉപമന്ത്രി ആൻഡ്രേ നികിതിനെ ഗതാഗതമന്ത്രിയാക്കുകയും ചെയ്തു. 2023ൽ റഷ്യൻ ആഭ്യന്തരമന്ത്രാലയം സമ്മാനമായി നൽകിയ തോക്ക് ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ വൈകിയതിന് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ സ്ഥാനം തെറിച്ചത്. ഇതോടെ ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. യുക്രെയ്നിന്റെ ഡ്രോണാക്രമണത്തെ തുടർന്നാണ് വിമാനങ്ങൾ വൈകിയത്. ഇതുമൂലം 485 വിമാനങ്ങൾ റദ്ദാക്കുകയും 1900 എണ്ണം വൈകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

