Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 37 മരണം

text_fields
bookmark_border
യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 37 മരണം
cancel

കിയവ്: യുക്രെയ്നിൽ കീവിന് പടിഞ്ഞാറുള്ള ഒരു വെയർഹൗസിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 37 പേർ മരണം. 42 പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഭരണ കൂടം അറിയിച്ചു. ബുച്ച ജില്ലയിലെ മില ഗ്രാമത്തിലെ വെയർഹൗസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഈവർഷത്തെ തന്നെ ഏറ്റവും രൂക്ഷമായ ആക്രമണം. ബുച്ച ജില്ലയിൽ നിന്ന് 380 പേരെ മാറ്റിപ്പാർച്ചു. വെയർഹൗസിലെ ആക്രമണ തീപിടുത്തമുണ്ടാവുകയും 50 പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക സൈനിക ഭരണകൂടത്തിന്റെ തലവൻ തിമൂർ തകചെങ്കോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 34 പേർ പ്രായമായവരും ഭിന്നശേഷിക്കാരുമായ ആളുകൾക്ക് വേണ്ടിയുള്ള ഒരു പരിചരണ കേന്ദ്രത്തിലെ അന്തേവാസികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു.

ജൂലൈ 2 ന് കീവിൽ നടന്ന ആക്രമണത്തിൽ മരിച്ച 31 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം ദീർഘദൂര ഡ്രോണുകൾക്കുള്ള ഘടകങ്ങളും ലോഞ്ച് ബൂസ്റ്ററുകളും സൂക്ഷിച്ചിരുന്ന മിലയിലെ ഒരു വെയർഹൗസിലാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച രാത്രി മോസ്കോയുടെ സൈന്യം 313 ഉക്രേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ റോസ്തോവ് മേഖലയിൽ ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായി ഗവർണർ യൂറി സ്ല്യുസാർ പറഞ്ഞു. നാല് കുട്ടികളുൾപ്പെടെ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - russian strike on ukraines kyiv that killed 37 was deadliest attack of war this year
Next Story