Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്

text_fields
bookmark_border
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്
cancel

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവാണ് വിവരം അറിയിച്ചത്. സന്ദർശനം നടത്തുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു.

കഴിഞ്ഞ മാസം കസാനിൽ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 23–ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പുടിനെ അന്ന് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു.

റ​​ഷ്യ-​​യു​​ക്രെ​​യ്ൻ സം​​ഘ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ധാ​​ന​​പൂ​​ർ​​ണ​​മാ​​യ പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്നും ഈ ​​ല​​ക്ഷ്യം കൈ​​വ​​രി​​ക്കാ​​ൻ സാ​​ധ്യ​​മാ​​യ എ​​ല്ലാ സ​​ഹാ​​യ​​വും ന​​ൽ​​കു​​ന്ന​​തി​​ന് ഇ​​ന്ത്യ ത​​യാ​​റാ​​ണെ​​ന്നും മോ​​ദി ബ്രി​​ക്സ് ഉ​​ച്ച​​കോ​​ടി​​ക്കെ​​ത്തി​​യ പു​​ടി​​നു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​ിരുന്നു. റ​​ഷ്യ​​യും യു​​ക്രെ​​യ്നും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​ത്തെ​​ക്കു​​റി​​ച്ച് പു​​ടി​​നു​​മാ​​യി മോദി നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ടു​​ന്നു​​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russian President Vladimir Putin to visit India soon
Next Story