Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ എണ്ണ നിരോധിച്ച്...

റഷ്യൻ എണ്ണ നിരോധിച്ച് ഇ.യു

text_fields
bookmark_border
റഷ്യൻ എണ്ണ നിരോധിച്ച് ഇ.യു
cancel
Listen to this Article

ബ്ര​സ​ൽ​സ്: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​ക്ക് റ​ഷ്യ​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​ന​ത്തോ​ളം എ​ണ്ണ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ തീ​രു​മാ​ന​മാ​യി.

ഫെ​ബ്രു​വ​രി 24ന് ​യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം തു​ട​ങ്ങി​യ​തു​മു​ത​ൽ റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യേ​ക്കു​മോ എ​ന്ന ഭ​യ​വും മി​ക്ക രാ​ജ്യ​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ മൊ​ത്തം എ​ണ്ണ ഉ​പ​ഭോ​ഗ​ത്തി​ന്റെ 25 ശ​ത​മാ​ന​വും പ്ര​കൃ​തി വാ​ത​ക​ത്തി​ന്റെ 40 ശ​ത​മാ​ന​വും റ​ഷ്യ​യി​ൽ​നി​ന്നാ​ണ്.

എ​ങ്കി​ലും ക​ടു​ത്ത തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഇ.​യു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം എ​ണ്ണ ഇ​റ​ക്കു​മ​തി​യും ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് ഇ.​യു പ​റ​യു​ന്ന​ത്. ഇ​തി​നോ​ട് റ​ഷ്യ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ത​ങ്ങ​ൾ മ​റ്റ് ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തു​മെ​ന്ന് റ​ഷ്യ​യു​ടെ യു.​എ​ൻ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, ഡ​ച്ച് സം​രം​ഭ​മാ​യ 'ഗ്യാ​സ് ടെ​റ'​ക്ക് പ്ര​കൃ​തി വാ​ത​കം ന​ൽ​കി​ല്ലെ​ന്ന് റ​ഷ്യ​ൻ എ​ണ്ണ​ക്ക​മ്പ​നി 'ഗ്യാ​സ് പ്രോം' ​വ്യ​ക്ത​മാ​ക്കി. ഡെ​ന്മാ​ർ​ക്കി​നു​ള്ള വി​ത​ര​ണം ത​ട​യു​ന്ന​തും ആ​ലോ​ച​ന​യി​​ലാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

വാ​ത​ക​ത്തി​നു​ള്ള പ​ണം റൂ​ബി​ളി​ൽ ന​ൽ​ക​ണ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദ്മി​ർ പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം സാ​ധ്യ​മ​ല്ലെ​ന്ന് 'ഗ്യാ​സ് പ്രോ​മി'​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി ​'ഗ്യാ​സ് ടെ​റ' വ്യ​ക്ത​മാ​ക്കി.

പ്ര​തി​സ​ന്ധി മു​ന്നി​ൽ ക​ണ്ട് നേ​ര​ത്തേ വാ​ത​കം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും 'ഗ്യാ​സ് ടെ​റ' അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaEURussian oil
News Summary - Russian oil, Russia, EU
Next Story