ആഡംബര കാറിൽ കൂറ്റൻ മാനിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ റഷ്യൻ മോഡലിന് ദാരുണാന്ത്യം
text_fieldsക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ
മോസ്കോ: 2017ലെ മിസ് യൂനിവേഴ്സ് മത്സരാർഥിയും ടെലിവിഷൻ താരവുമായിരുന്ന റഷ്യൻ മോഡലിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ജൂലൈയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു 30കാരിയായ ക്സെനിയ സെർജിയേവ്ന അലക്സാണ്ട്രോവ. അപകടത്തിൽ തലച്ചോറിനാണ് ഗുരുതര പരിക്കേറ്റത്.
2017ൽ റഷ്യയെ പ്രതിനിധീകരിച്ചാണ് അലക്സാണ്ട്രോവ മിസ് യൂനിവേഴ്സ് മത്സരത്തിനെത്തിയത്. ലാസ് വെഗാസിൽ നടന്ന ആ വിശ്വസുന്ദരി മത്സരത്തിൽ അവസാന 16 പേരിൽ ഒരാളായിരുന്നു അവർ. ജൂലൈ അഞ്ചിന് റഷ്യയിലെ ടിവർ ഒബ്‍ലാസ്റ്റിലൂടെ കാറോടിച്ചു വരികെ, കൂറ്റൻ മാൻ ഇടിക്കുകയായിരുന്നു. അലക്സാണ്ട്രോവയുടെ ഭർത്താവായിരുന്നു കാറോടിച്ചിരുന്നത്. 94 ലക്ഷം രൂപയിലേറെ വില വരുന്ന ആഡംബര വാഹനമായ പോർഷെ പനാമേരയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
ഭർത്താവിന് നിസ്സാര പരിക്കുകളേയുണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന് രക്തത്തിൽ കുളിച്ച അലക്സാണ്ട്രോവ അബോധാവസ്ഥയിലായി. 15 മിനിറ്റ് കൊണ്ട് അവരെ മോസ്കോയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നു. ആഗസ്റ്റ് 12നായിരുന്നു മരണം സംഭവിച്ചത്. തലക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണം. മുഖത്തെ എല്ലുകളും തലയോട്ടിയും തകർന്ന അവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

