Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആരോഗ്യപ്രവർത്തകയും ഏഴ് വയസുകാരനും കൊല്ലപ്പെട്ടു

text_fields
bookmark_border
സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആരോഗ്യപ്രവർത്തകയും ഏഴ് വയസുകാരനും കൊല്ലപ്പെട്ടു
cancel

കിയവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ മധ്യ യുക്രെയ്നിലെ ക്രിവി റിഹിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തിൽ ഏഴുവയസ്സുകാരനും 20കാരിയായ യുവതിയും കൊല്ലപ്പെട്ടു. ആറു കുട്ടികളടക്കം 60 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നഗരമധ്യത്തിൽ റഷ്യ ആക്രമണം നടത്തിയത്.

നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള റസ്റ്ററന്റിന്റെ പാർക്കിങ് മേഖലയിലാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 25ഓളം അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, ആശുപത്രി, സ്കൂളുകൾ, വ്യവസായ സ്ഥാപനം, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയും തകർന്നതായി നഗര ഭരണകൂട മേധാവി ഒലക്സാണ്ടർ വിൽകുൽ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നാലിടങ്ങളിൽ തീപിടിത്തമുണ്ടായി.

കൊല്ലപ്പെട്ട 20കാരി അടിയന്തര വൈദ്യസഹായ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകയാണ്. പരിക്കേറ്റ ഏഴുവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റവരിൽ ആറു കുട്ടികളുമുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.

മിസൈൽ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും ലക്ഷ്യമിട്ടായിരുന്നു തുടർ ആക്രമണമെന്നാണ് യുക്രെയ്ൻ അധികൃതരുടെ ആരോപണം. രക്ഷാപ്രവർത്തനത്തിനിടെ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

റഷ്യൻ ആക്രമണത്തിൽ സാധാരണ ജനങ്ങളുടെ വീടുകളും ഓഫീസുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രതികരിച്ചു. ഏഴുവയസ്സുകാരന്റെയും യുവതിയുടെയും മരണം അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു. യുദ്ധത്തിനിടയിലാണ് കുട്ടിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും കടന്നുപോയതെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, യുക്രെയ്നിലെ മറ്റു മേഖലകളിലും റഷ്യ ആക്രമണം നടത്തി. ഖാർകിവ് മേഖലയിലെ അഞ്ചുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കിയവിൽ നടന്ന ആക്രമണത്തിലും ഒരാൾക്ക് പരിക്കേറ്റതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം പുതിയ സാഹചര്യങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണം. ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ഈ ആഴ്ച യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ റഷ്യ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deadly Russian Attack Hits Ukraine
Next Story