റഷ്യൻ ടിവി ചാനൽ മേധാവി സോയ കൊനവലോവ വിഷബാധയേറ്റു മരിച്ച നിലയിൽ
text_fieldsമോസ്കോ: യുക്രെയ്നിലെ യുദ്ധത്തിനിടെ പ്രമുഖ മാധ്യമപ്രവർത്തകരുടെ ദുരൂഹമരണങ്ങൾ റഷ്യയിൽ ആശങ്കയുയർത്തുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിെൻറ വിശ്വസ്തരായ രണ്ട് വനിതാ മാധ്യമപ്രവർത്തകരെയാണ് കൊലപാതകമെന്നു സംശയിക്കാവുന്ന വിധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റഷ്യൻ സർക്കാരിെൻറ ഔദ്യോഗിക ടിവി കമ്പനിയായ ക്യൂബൻ ചീഫ് എഡിറ്ററായ സോയ കൊനവലോവ (48) യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷബാധയേറ്റു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം മുൻ ഭർത്താവിെൻറ മൃതദേഹവും ഉണ്ടായിരുന്നു.
പുട്ടിെൻറ പ്രിയ പത്രമായ കൊം സൊമൊൾസ്കയ പ്രവ്ദയുടെ ഡപ്യൂട്ടി എഡിറ്റർ ചീഫ് അന്നസാറേവയെ (35) കഴിഞ്ഞ മാസം മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ രണ്ടാം വാരം പനിയും അസ്വസ്‌ഥകളും അനുഭവപ്പെട്ട അന്ന മരണപ്പെടുകയായിരുന്നു.
കൊംസൊമൊൾ സ്‌കയ പ്രവ്‌ദയുടെ എഡിറ്റർ ഇൻ ചീഫ് വ്ലാഡിമിർ സൊളൊവ്യോയ് (68) 2022 സെപ്റ്റംബറിൽ ഹൃദയാ ഘാതത്തെ തുടർന്നു മരിച്ചിരുന്നു. കിഴക്കൻ റഷ്യയിൽ പര്യടനത്തിനി ടെ സംഭവിച്ച മരണം കൊലപാതക മാണെന്നും യുക്രെയ്നിനു പങ്കു ണ്ടെന്നും റഷ്യ അന്ന് ആരോപിക്കു കയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

